Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Film Award

ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്: തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡി​​​ന് എ​​​ന്‍​ട്രി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 28 വ​​​രെ നീ​​​ട്ടി.

അ​​​ക്കാ​​​ദ​​​മി വെ​​​ബ് സൈ​​​റ്റാ​​​യ www.keralafilm.com ല്‍ ​​​നി​​​ന്നും അ​​​പേ​​​ക്ഷാ ഫോ​​മും നി​​​യ​​​മാ​​​വ​​​ലി​​​യും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 28നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്‍​പാ​​​യി അ​​​ക്കാ​​​ദ​​​മി ഓ​​​ഫീ​​​സി​​​ല്‍ ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം.

 

Kerala

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്: പ്ര​കാ​ശ് രാ​ജ് ജൂ​റി ചെ​യ​ര്‍​മാൻ

 തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് ജൂ​റി​യെ നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ന​ട​നും സം​വി​ധാ​യ​ക​നും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പ്ര​കാ​ശ് രാ​ജ് ആ​ണ് ജൂ​റി ചെ​യ​ര്‍​മാ​ന്‍.

സം​വി​ധാ​യ​ക​രാ​യ ര​ഞ്ജ​ന്‍ പ്ര​മോ​ദ്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ലെ ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യി​രി​ക്കും. ഇ​രു​വ​രും അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും.

പ്ര​കാ​ശ് രാ​ജ്, ര​ഞ്ജ​ന്‍ പ്ര​മോ​ദ്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍​ക്കു പു​റ​മെ അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി, പി​ന്ന​ണി ഗാ​യി​ക​യും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഗാ​യ​ത്രി അ​ശോ​ക​ന്‍, സൗ​ണ്ട് ഡി​സൈ​ന​റും സം​വി​ധാ​യ​ക​നു​മാ​യ നി​തി​ന്‍ ലൂ​ക്കോ​സ്, തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​ന്‍ എം.​സി. രാ​ജ​നാ​രാ​യ​ണ​ന്‍, സം​വി​ധാ​യ​ക​ന്‍ വി.​സി. അ​ഭി​ലാ​ഷ്, ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ വി​ജ​യ​രാ​ജ​മ​ല്ലി​ക, കെ.​ആ​ര്‍.​സു​ബാ​ല്‍, ഫി​ലിം എ​ഡി​റ്റ​ര്‍ കെ. ​രാ​ജേ​ഷ്, ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ.​ഷം​ഷാ​ദ് ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് പ്രാ​ഥ​മി​ക വി​ധി​നി​ര്‍​ണ​യ​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് പ്രാ​ഥ​മി​ക, അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​ക​ളി​ല്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും. ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വാ​യ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​ന്‍ മ​ധു ഇ​റ​വ​ങ്ക​ര​യാ​ണ് ര​ച​നാ​വി​ഭാ​ഗം ജൂ​റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍.

ച​ല​ച്ചി​ത്ര​നി​രൂ​പ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ എ.​ച​ന്ദ്ര​ശേ​ഖ​ര്‍, ച​ല​ച്ചി​ത്ര​നി​രൂ​പ​ക​യും എ​ഴു​ത്തു​കാ​രി​യും ഗ​വേ​ഷ​ക​യു​മാ​യ ഡോ.​വി​നീ​ത വി​ജ​യ​ന്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് (ജൂ​റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.

128 സി​നി​മ​ക​ളാ​ണ് അ​വാ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജൂ​റി സ്ക്രീ​നിം​ഗ് ആ​രം​ഭി​ക്കും.

Latest News

Corehub Up